Friday, May 09, 2008

മിറാഷ്

പെയ്യാതെപോയ കാര്‍മേഘത്തെനോക്കി സൂര്യന്‍ പറഞ്ഞു:
"ഹേ, കാര്‍മേഘമേ.., നീ ഭൂമിയിലേക്ക്‌ മഴനൂലുകളെറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ മാരിവില്ലിന്റെ ഏഴുവര്‍ണ്ണങ്ങളും അതില്‍ തൂങ്ങി പിടയുമായിരുന്നു. പെയ്‌തൊഴിയുന്നതിലുമെത്രയോയേറെ ഭംഗിയായി, നീ പെയ്യാതെ ഒഴിഞ്ഞത്‌".

ഇതുകേട്ട്‌, മരണത്തോടു മല്ലിട്ടുകൊണ്ടിരുന്ന മുഴുപ്പട്ടിണിക്കാരായ പുല്ലുകള്‍ അവസാനയിറ്റു വെള്ളംകുടിച്ച്‌ മരിക്കാമെന്ന മോഹംവെടിഞ്ഞ്‌മണ്ണോടു മുഖംചേര്‍ത്തു.

"എന്നിലേക്ക്‌ അലിഞ്ഞുചേരാന്‍പോലും ആവാത്തത്ര നിങ്ങള്‍ഉണങ്ങിവരണ്ടുപോയിരിക്കുന്നു"-
ഭൂമി പുല്‍ത്തുമ്പുകളുടെ കാതില്‍ മന്ത്രിച്ച്‌ ആകാശത്തേക്ക്‌ ഉറ്റുനോക്കി.

തനിക്ക്‌ ഇതൊന്നും കണ്ടുനില്‍ക്കാനാവില്ലെന്ന ഭാവത്തില്‍ സൂര്യന്‍പടിഞ്ഞാറോട്ട്‌ പ്രയാണം തുടര്‍ന്നു...

19 comments:

മയൂര said...

"പെയ്യാതെപോയ
കാര്‍മേഘത്തെനോക്കി സൂര്യന്‍ പറഞ്ഞു..."

Rafeeq said...

കൊള്ളാം.. ഒരു തേങ്ങയുടക്കട്ടെ.. :)

ഠേ.. :)

വിഷ്ണു പ്രസാദ് said...

മണ്ണോടു ചേരാനും ഒരു മിനിമം ആര്‍ദ്രത വേണം.. . :)
നല്ല പുരോഗതിയുണ്ട് എഴുത്തില്‍...

അജയ്‌ ശ്രീശാന്ത്‌.. said...

"ഇതുകേട്ട്‌,
മരണത്തോടു മല്ലിട്ടുകൊണ്ടിരുന്ന
മുഴുപ്പട്ടിണിക്കാരായ പുല്ലുകള്‍
അവസാനയിറ്റു വെള്ളംകുടിച്ച്‌
മരിക്കാമെന്ന മോഹംവെടിഞ്ഞ്‌
മണ്ണോടു മുഖംചേര്‍ത്തു."

നല്ല വരികള്‍.

മഴവില്ലും മയില്‍‌പീലിയും said...

എനിക്കൊന്നും കാണണ്ട ഞാന്‍ കണ്ണടച്ചു...

നിരക്ഷരൻ said...

ഇതൊന്നും കേട്ട് നില്‍ക്കാന്‍ എനിക്കും വയ്യ.
ഞാനും പോണു.
:)

Unknown said...

മഴ ഒന്നു പെയ്ത്തിരുന്നെങ്കില്‍ ഒന്നു കുളീക്കാമായിരുന്നു
ഹോ എന്താ ഉഷ്ണം..?
വെറുതെയല്ല പുല്ലുകള്‍ മണ്ണോട് ചേര്‍ന്നത്

കാപ്പിലാന്‍ said...

നല്ല കാര്യം ആയിപ്പോയി .അല്ലെങ്കില്‍ സൂര്യന്‍ അവിടെ നിന്നേനെ .പോയി വല്ല പള്ളിപണിയും നോക്ക് പിള്ളേ

കാപ്പിലാന്‍ said...

നല്ല കാര്യം ആയിപ്പോയി .അല്ലെങ്കില്‍ സൂര്യന്‍ അവിടെ നിന്നേനെ .പോയി വല്ല പള്ളിപണിയും നോക്ക് പിള്ളേ

മയൂര said...

റഫീക്ക്, മണ്ടരിവീണ തേങ്ങയാണോ;) നന്ദി :)

വിഷ്ണുമാഷേ, നന്ദി :)

അമൃതാ, നന്ദി :)

കാണാമറയത്ത്, ഇത്ര പാവമായി പോയല്ലോ ;) നന്ദി :)

നീരൂ, ദേ അടുത്തയാള്‍..;) നന്ദി :)

അനൂപ്, മെയ്മാസമല്ലെ, വേനലല്ലെ , നന്ദി :)

കാപ്പിത്സേ, എല്ലാം കുളമായേനെ മൂപ്പിത്സ് അവിടെ നിന്നിരുന്നെങ്കില്‍;) നന്ദി :)

രാമനുണ്ണി മാഷേ, പറഞ്ഞ പ്രകാരം കമന്റ് മാറ്റിയിട്ടുണ്ട്, വളരെ നന്ദി :)

കരീം മാഷ്‌ said...

പെയ്യാതെ പോകുന്ന മേഘങ്ങളെല്ലാം വന്ധ്യമേഘങ്ങളാണോ?

ജിജ സുബ്രഹ്മണ്യൻ said...

ഹേ, കാര്‍മേഘമേ..,
നീ ഭൂമിയിലേക്ക്‌ മഴനൂലുകളെറിഞ്ഞിരുന്നെങ്കില്‍
ഒരുപക്ഷേ മാരിവില്ലിന്റെ ഏഴുവര്‍ണ്ണങ്ങളും
അതില്‍ തൂങ്ങി പിടയുമായിരുന്നു.

നല്ല ചിന്ത നന്നാ‍ായി

ആഗ്നേയ said...

മയൂരയോട് എനിക്കൊന്നും പറയാനില്ല.പക്ഷേ ഈ കഥയിലെ ഓരോ വരികളോടും, പ്രത്യേകിച്ച് സൂര്യന്റെ ആ ആദ്യഡയലോഗിനോടും,അവസാനത്തെ ആ മനോഭാവത്തിനോടൊന്നും എനിക്കൊന്നേ പറയാനുള്ളൂ..”ഐ ലവ് യൂ.”

lakshmy said...

നല്ല വരികള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാന വരി വായിച്ചപ്പൊ അറിയാതെ ഒന്നു ചിരിച്ചുപോയി...

ദൈവം said...

മഴേ :)

rahim teekay said...

ഒന്നെനിക്കറിയാം.

'പെയ്തൊഴിയാതെ പോയ മഴയെക്കാളേറെ
പറയാതെ പോയ പ്രണയങ്ങളത്രെ ഈ ലോകത്ത്...'

420 said...

Garaj baras pyaasi dharti par
fir paani de maula എന്ന വരി ഓര്‍ത്തു..
പലതും കണ്ടുനില്‍ക്കാന്‍
അത്ര എളുപ്പമല്ല.
ഒന്നും
ഒരു മഴയില്‍ തീരില്ലെന്നും
തോന്നുന്നു...

മിറാഷ്‌... :)

ചീര I Cheera said...

വളരെ ഇഷ്ടമായി..