പഴകിപ്പോയ പിണക്കങ്ങള്‍
തുടക്കവുമൊടുക്കവുമില്ലാത്ത
അഭിപ്രായഭിന്നതകള്‍.
ഒരൊറ്റ നനുത്തയുമ്മയാല്‍
ഉറക്കിയ രാവുകള്‍,
ഉണര്‍ത്തിയ പുലരികള്‍.
പരസ്പരം കണ്ണുകളിലെ
കൃഷ്ണമണിയില്‍
തെളിയുന്ന രൂപങ്ങള്‍
മുത്തമിടാനായുമ്പോള്‍
കാണാതെ കാണുവതും
പറയാതെ പറയുവതും
അറിയാതെ അറിയുവതും
ഒടുവിലലിയാതെയലിഞ്ഞു
പോവതും നാം മാത്രം.
ഇതിത്തിരി
സ്നേഹമെങ്കിലൊത്തിരി
സ്നേഹമെത്രമാത്രമായിരിക്കു-
മെന്ന ചോദ്യത്തിനു
കിട്ടിയയുത്തരം,
കടലോളമല്ല
കടുകുമണിയോളവുമല്ല-
യൊരുമ്മയോളമെന്നത്രേ.
Tuesday, May 27, 2008
ചോദ്യം, ഉത്തരം
Labels:
കവിത
Subscribe to:
Post Comments (Atom)
11 comments:
“ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടെന്ന ധാരണ തെറ്റുമ്പോള്‍...“
നന്നായിട്ടുണ്ട്...
നല്ല വരികള്‍ മയൂര
എനിക്ക് മനസ്സിലായി. കെട്ട്യോനുമായി തല്ലുപിടിച്ചു, പിന്നെ കൂട്ടായി. അതന്നെ അതന്നെ :) :)
നീരൂനെപ്പോലെ എനിയ്ക്കു കാര്യം പിടികിട്ടി ട്ടോ മയൂരാ
“ഇതിത്തിരി
സ്നേഹമെങ്കിലൊത്തിരി
സ്നേഹമെത്രമാത്രമായിരിക്കു-
മെന്ന ചോദ്യത്തിനു
കിട്ടിയയുത്തരം,
കടലോളമല്ല
കടുകുമണിയോളവുമല്ല-
യൊരുമ്മയോളമത്രേ.”
നല്ല വരികള്‍, ചേച്ചീ...
:)
ഒരൊറ്റ നനുത്തയുമ്മ
ഒരു നനുത്ത ഉമ്മയുടെ സ്നേഹസ്പര്‍ശത്തില്‍ ഇത്ര വലിയ ഉത്തരമോ... ഒത്തിരിയൊത്തിരി സ്നേഹമൊളിപ്പിച്ച ഈ വരികളൊരുപാട് ഇഷ്ടായീ .....:)
ഹൌ!എനിക്കങ്ങു സുഖിച്ചു..:D
എനിക്ക് ഭയങ്കര ഇഷ്ടായി...അവസാനവരികളേറെയിഷ്ടം.
ഇതിത്തിരി
സ്നേഹമെങ്കിലൊത്തിരി
സ്നേഹമെത്രമാത്രമായിരിക്കു
ഇഷ്ടായി
Post a Comment