കാണാത്തയിടങ്ങള്‍
കാട്ടാന്‍ കൊണ്ടുപോകാമെന്നു
കേട്ടനാളുണ്ടായ കൗതുകം, ആകാംക്ഷ...
അവിടെ ചെന്നുമടങ്ങിയശേഷം
മരവിപ്പ്, വിറച്ച് കണ്ണടച്ചിരുപ്പ്...
എന്നാലും,
കാണാത്തയിടങ്ങളിലെ
കുഞ്ഞു കാട്ടുപൂക്കള്‍ക്ക്
രസമുള്ള മണമുണ്ടെന്നും
വാടിയ തൊട്ടാവാടികള്‍
കണ്ണുതുറന്നുകാണില്ലെന്നുമവള്‍
ഇടയ്‌ക്കിടെ ഓര്‍ക്കുന്നുണ്ടാവും.
പൂമണവുമായെത്തുന്ന കാറ്റ്
"കാണാത്തയിടങ്ങള്‍, ആരും
കാണാത്തയിടങ്ങള്‍" എന്ന്
നൂറുനൂറുവട്ടം മന്ത്രിക്കുമ്പോള്‍,
അവിടെയെവിടെയോ തുമ്പകള്‍
ചുമന്ന വരകളോടെ പൂവിട്ടതും
അറിയാത്തയിടത്ത് വേദനയുടെ
അലകളൊഴുകിയപ്പോള്‍
മരങ്ങള്‍ തലകുനിച്ച്
ഇലകൊഴിച്ചതും
അയാള്‍ ചിറികോട്ടിയതും
എന്തിനാണെന്നറിയാന്‍
അവള്‍ക്ക് കൗതുകം കാണും..
*** *** ***
"കാണാത്തയിടങ്ങളിലേക്ക്
കൊണ്ടുപോകാം, പോരുന്നോ?"
എന്നൊരു ചോദ്യം
സ്വകാര്യം ചോദിക്കുന്നോ?
കേട്ടാല്‍ കേട്ടെന്നു നടിക്കരുത്,
കൂടെ പോകരുത്,
പോകാന്‍ തുനിയരുത്...
എനിക്ക് കാണാത്തയിടങ്ങളിലെ
അലകള്‍ കേള്‍ക്കാതെ കേള്‍ക്കാനുണ്ട്..,
ഞാന്‍ അവളെ കാണാതെ കാണുന്നുണ്ട്.
അവളിപ്പോഴും കണ്ണുതുറന്നിട്ടില്ല.
Monday, June 30, 2008
ചകിരികൊണ്ടു മൂടിവയ്‌ക്കാത്തത്
Friday, June 27, 2008
കിന്‍ഡ്‌റെഡ്, ഒക്ടാവിയ ഇ. ബട്‌ലര്‍
അരങ്ങുതകര്‍ത്ത് വാഴുന്ന കാലം. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ ഒക്ടാവിയ ഇ. ബട്‌ലര്‍(June 22, 1947 – February 24, 2006) തന്റെ കിന്‍ഡ്‌റെഡ്/Kindred എന്ന സയന്‍സ് ഫിക്‌ഷന്‍ നോവല്‍ എഴുതിത്തീര്‍ത്ത് പ്രസാധകരുടെ വാതിലുകള്‍ മുട്ടുന്നതും അതേ കാലത്താണ്. സ്‌ത്രീ, ആഫ്രിക്കനമേരിക്കക്കാരി , സയന്‍സ് ഫിക്‌ഷന്‍, ഒന്നും പോരാഞ്ഞ് സിവില്‍ വാറിനു മുമ്പുള്ള കാലഘട്ടത്തിലെ തോട്ടത്തിന്റെ പശ്ചാത്തലം- ഒക്ടാവിയയ്‌ക്കുമുന്നില്‍ നിരവധി പുരികക്കൊടികളുയര്‍ന്നു. ഒരു തോട്ടത്തിന്റെ പശ്ചാത്തലമെങ്ങനെ സയന്‍സ് ഫിക്ഷന്‍ നോവലിന് യോജിക്കുമെന്ന് പ്രസാധകരുടെ വലിയ സന്ദേഹമായിരുന്നു. ഒക്ടാവിയയ്‌ക്കു മുന്നില്‍ വാതിലുകളൊന്നും തുറന്നില്ല. ആത്മവീര്യം നഷ്ടപ്പെടുത്താതെ അവര്‍ വീണ്ടും വാതിലുകള്‍ തേടിയലഞ്ഞു. ഒടുവില്‍ കിന്‍ഡ്‌റെഡ് എന്ന ഒക്ടാവിയയുടെ മാസ്റ്റര്‍ പീസ് സയന്‍സ് ഫിക്‌ഷന്‍ അച്ചടിമഷിയില്‍ തെളിഞ്ഞു.
ഡാന- കറുത്തവര്‍ഗ്ഗക്കാരിയായ യുവതി, പ്രതിഭാസമ്പന്ന. ഭര്‍ത്താവ് കെവിന്‍,
വെള്ളക്കാരന്‍. ഇരുവരും കാലിഫോര്‍ണിയയിലെ പുതിയ വീട്ടിലേക്ക് താമസംമാറ്റിയിട്ട് അധികനാളായില്ല. എഴുത്തിന്റെ മേഖലയില്‍ രണ്ടാളും ശ്രദ്ധിക്കപ്പെടുവരുന്നവര്‍. ജീവിതം മെച്ചപ്പെട്ടുവരുന്ന സമയം. പെട്ടെന്നാണ് ഡാനയുടെ ശാന്തവും സുന്ദരവുമായ ജീവിതം തകിടംമറിയുന്നത്.
ഇരുപതാം നൂറ്റാണ്ടിലെ ജീവിതത്തില്‍നിന്ന് ഡാനയെ പിന്നെ കാണുന്നത് തെക്ക് സിവില്‍ വാറിനു മുമ്പുള്ള, അടിമത്തം മുറ്റിനില്‍ക്കുന്ന കാലഘട്ടത്തിലെ മെറിലാന്‍ഡ് തോട്ടത്തിലാണ്. അവിടെയവള്‍ തോട്ടമുടമയുടെ ഇളയമകന്‍ റൂഫസിന്റെ പരിരക്ഷിയും വീട്ടുജോലിക്കാരിയുമാവാന്‍ നിര്‍ബന്ധിതയാവുന്നു. വൈകാതെ അവളൊരു യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നു- ഒരടിമയുടെ കുഞ്ഞിന് പിതൃത്വം സമ്മാനിച്ചതിന്റെ ഫലമായി റൂഫസ് തന്റെ മുതുമുച്ഛനാണെന്ന യാഥാര്‍ത്ഥ്യം! ശേഷം ആകസ്‌മികമായ സംഭവങ്ങളുടെ കുത്തൊഴുക്കാണ്. അടിമത്തവും അതിന്റെ ഭാഗമായുണ്ടാവുന്ന സംഭവങ്ങളും വളരെയാഴത്തില്‍ വ്യക്തിപരമായ രീതിയില്‍ ഡാന മുഖത്തോടുമുഖം കാണുകയാണ്...
ഡാനയെന്ന സ്‌ത്രീയെങ്ങനെ കാലഘട്ടങ്ങള്‍ക്ക് അതീതയായി രണ്ടു കാലങ്ങളിലൂടെ സഞ്ചരിക്കുന്നുവെന്ന് കിന്‍ഡ്‌റെഡ് എന്ന സയന്‍സ് ഫിക്‌ഷനില്‍ ഒക്ടാവിയ ഇ. ബട്‌ലര്‍ യുക്തിക്ക് നിരക്കുന്ന വിധത്തില്‍ പറഞ്ഞുവയ്‌ക്കുന്നില്ല. ഒടുവില്‍ ഇരുപതാം നൂറ്റാണ്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ എങ്ങനെയോ അതിനിഗൂഢമായി അവള്‍ക്ക് സ്വന്തം ഇടതുകൈ നഷ്ടമാകുന്നുമുണ്ട്. ഒരുപക്ഷേ എഴുത്തുകാരിയുടെ ബിംബകല്‌പനയാവാം- പത്തൊമ്പതാം നൂറ്റാണ്ടിലെ കറുത്തവര്‍ഗ്ഗക്കാരായ അടിമകളെ അവരുടെ യജമാനന്മാര്‍ മുക്കാല്‍ മനുഷ്യരായേ കണ്ടിരുന്നുള്ളൂവെന്ന്... ഡാന ഇരുപതാം നൂറ്റാണ്ടില്‍ തിരികെയെത്തുമ്പോഴും, ഇന്ന് അടിമകളല്ലെങ്കിലും കറുത്തവര്‍ഗ്ഗക്കാരെ പൂര്‍ണരായി കാണാത്ത കണ്ണുകളുണ്ട് എന്നും...
അതിമനോഹരമായ ശൈലീവിലാസത്താല്‍ മനസ്സിനെ വികാരഭരിതമാക്കുന്ന
സമ്പുഷ്ടമായൊരു നോവലാണ് കിന്‍ഡ്‌റെഡ്. ചരിത്രപ്രധാനമായ പരാമര്‍ശങ്ങളില്‍ വസ്‌തുതകള്‍ തെല്ലും ചോര്‍ന്നുപോകാതിരിക്കാന്‍ ഒക്ടാവിക നന്നായി ഗൃഹപാഠം ചെയ്‌തിരിക്കുന്നെന്നും നോവല്‍ വിളിച്ചുപറയുന്നു.
ചുറ്റിലുമുള്ള അനീതികള്‍ തിരിച്ചറിഞ്ഞ് തന്റെ മനസ്സിന്റെ ശബ്ദങ്ങളെ
അക്ഷരങ്ങളില്‍ കുത്തിയൊഴുകാന്‍ വിടുന്ന എഴുത്തുകാരിയാണ് ഒക്ടാവിയ. മനുഷ്യനെ വര്‍ണ്ണ വിവേചനവും ലിഗംഭേദവും പ്രബലതയുമെല്ലാം എങ്ങിനെ മാറ്റിമറിക്കുകയും സ്വാധീനിക്കയും ചെയുന്നു എന്നു ഒക്ടാവിയ അവരുടെ നോവലുകളിലൂടെ വരച്ച് കാട്ടുന്നു. ഒക്ടാവിയയുടെ ഒട്ടുമിക്ക നോവലുകള്‍ ശ്രദ്ധിച്ചല്‍ തന്നെ മനസിലാകും ശക്തമായ പ്രകൃതമുള്ള കറുത്തവര്‍ഗ്ഗകാരികളായ സ്ത്രീകളാണ് മിക്കവാറുമുള്ള മുഖ്യകഥാപാത്രങ്ങളെന്ന്.
1995ല്‍ അവര്‍ക്ക് മക്‌ആര്‍തര്‍ ഫെലോഷിപ് ലഭിച്ചു. സയന്‍സ് ഫിക്‌ഷന്‍ എഴുത്തുകാരില്‍ ലോകത്താദ്യമായി ഈ ബഹുമതി ലഭിച്ചത് ഒക്ടാവിയയ്‌ക്കാണ്. വേള്‍ഡ് സയന്‍സ് ഫിക്‌ഷന്‍ സൊസൈറ്റിയില്‍നിന്ന് രണ്ട് ഹ്യൂഗോ അവാര്‍ഡ്, ദ സയന്‍സ് ഫിക്‌ഷന്‍ റൈറ്റേഴ്‌സ് ഓഫ് അമേരിക്കയുടെ രണ്ട് നെബുല അവാര്‍ഡ് എന്നിവയും ഒക്ടാവിയ ഇ. ബട്‌ലറെ തേടിയെത്തിയിട്ടുണ്ട്.
Wednesday, June 25, 2008
അലഞ്ഞലഞ്ഞ് എന്ന ഗാനം റിയയുടെ ശബ്ദത്തില്‍...
അലഞ്ഞലഞ്ഞ്... എന്ന പേരില്‍ ബ്ലോഗില്‍ ജൂണ്‍ ൬ രണ്ടായിരത്തിയെട്ടില്‍ പോസ്റ്റ് ചെയ്തിരുന്ന ചില വരികള്‍ റിയ വിജയന്റെ ശബ്ദത്തില്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു...
റിയ വിജയന്‍, എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശി... ഇപ്പോള്‍ പി. ജി. കഴിഞ്ഞ് ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു.. അഞ്ച് വര്‍ഷമായി സംഗീതം പഠിക്കുന്നുണ്ട്.. ഏഴോളം മൂസിക് ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്.. ജാസി ഗിഫ്റ്റിനോടൊപ്പം ചെയ്‌ത "നില്ലെടി നില്ലെടി കുയിലേ" എന്ന ആല്‍ബവും"അത്തം പത്ത്"എന്ന ഓണപ്പാട്ടുകളിലെ "മലയാളക്കരയാകെ" എന്നുള്ള ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു...
ഈണമോ താളമോ എന്തെന്നു അറിയതെയെഴുതിയ ഈ വരികള്‍ പാടിയ റിയയ്ക്കും, റിയയെ പരിചയപ്പെടുത്തിയ അജീഷിനും നന്ദി.
ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം.
Tuesday, June 17, 2008
കാലം തെറ്റിയത്...
തൊടിയിലെ
Thursday, June 12, 2008
ഒരു വിളക്കുതെളിയുമ്പോള്‍...
ആഴവും പരപ്പും അളക്കുന്നതുപോലെ,
അളക്കുകയായിരുന്നു ഇത്രനാളുമേറ്റ
മുറിവുകളുടെ ആഴവും പരപ്പും.
നീതന്ന മുറിവുകള്‍
എന്നെങ്കിലുമുണങ്ങുമോ ഇല്ലേയെന്ന്
ഇന്നെനിക്ക് വേവലാതിയില്ല.
അവ പുഴുവിഴയാതെ കാക്കാന്‍
ഞാന്‍ ശീലിച്ചിരിക്കുന്നു, ശരിക്കും.
എനിക്കുവേണ്ടി പ്രാര്‍ഥിച്ച്
നിന്റെ ഈശ്വരന്മാരെ ശല്യപ്പെടുത്തി
എന്റെ മുറിവുകള്‍ക്കുമേലെ നീ
വീണ്ടും എരിവുപൊടി വിതറാതിരിക്കുക.
ശപിക്കാനായി കുന്നുകൂടിയ
കാരണങ്ങളും ശാപവാക്കുകളും
ഇന്നെനിക്കന്യമല്ല, നിനക്കാ-
യെന്നാല്‍ ശാപവും കോപവും
എന്തിനൊരോര്‍മതന്‍ ചിന്തുപോലും
നിന്നെ ത്യജിക്കും, ഉറപ്പായും.
എന്നേ നിന്റെയുമെന്റെയും
കണ്ണുതുറപ്പിച്ച ദൈവമെന്നെ
കണ്ണടയ്‌ക്കാനനുവദിക്കാതെ
വിശ്വാസിയോ അവിശ്വാസിയോ
അല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു.
അതിനാല്‍ നിനക്കായിനി
കാത്തിരിപ്പില്ല, പ്രാര്‍ഥനകളുമില്ല
Sunday, June 08, 2008
Black week, to protest against the black world
Joining hands with Inji Pennu against the black world of kerals dot com.
Friday, June 06, 2008
അലഞ്ഞലഞ്ഞ്...
എത്രനാള്‍ ഇങ്ങനെ
എത്ര രാവിങ്ങനെ
അടരുവാന്‍ മടിയാര്‍ന്നി-
തെത്ര നാളിങ്ങനെ
കരളിലെ കനവും
നിനവിലെ നിലാവും
കനലായെരിഞ്ഞും
വിമൂകം കരഞ്ഞും
അറിയാതലഞ്ഞും
(എത്ര നാളിങ്ങനെ)
ഉള്ളിലെ തേങ്ങലും
വിരഹവുമൊടുങ്ങുവാന്‍
ഒരുമാത്ര കാണുവാന്‍
ഒരു വാക്കു മിണ്ടുവാന്‍
(എത്ര നാളിങ്ങനെ)
വിറയാര്‍ന്ന ചുണ്ടില്‍
നിന്നടരുന്ന തേന്‍കണം
ചുംബിച്ചെടുക്കുവാന്‍
നെഞ്ചോടണയ്‌ക്കുവാന്‍
എത്രനാള്‍ ഇങ്ങനെ
എത്ര രാവിങ്ങനെ
അടരുവാന്‍ മടിയാര്‍ന്നി-
തെത്ര നാളിങ്ങനെ.
Tuesday, June 03, 2008
Blogger being stalked and harassed by kerals.com
Cyber harassment and Cyber stalking are analogous and most of the time we use them interchangeably. Even so there is a self-possessed dissimilarity, characteristically linking to the perpetrator’s goal and the unusual inspiration for their conduct.
Cyber harassment and Cyber stalking situations habitually engage in many of the same online approach, cyber stalking is almost always characterized by follower “the stalker” relentlessly pursuing his\her victim online and is much more likely to include some form of offline attack, as well. This offline aspect makes it a more serious situation as it can easily lead to dangerous physical contact, if the victim’s location is known.
Cyber stalkers are habitually obsessed by vengeance, hatred, anger, irritation, envy, mania and mental illness. While a cyber harasser may be aggravated by some of this same mind-set, often the stalking is driven by the yearning to fight/scare/humiliate/put down the stalking victim. Most of the times the stalkers intention is to teach the victim a lession.
Most recent incident know to me about Cyber harassment and Cyber stalking are done by kerals.com, towards a fellow blogger Inji Pennu (1 , 2 ), for informing kerals.com that they have stolen a vast majority of posts from Malayalam blogs/bloggers. I found it outrageous when I read that that they have created a falsified account on her behalf under an X-rated site of their own. This kind of acts falls under most deceitful type of cases in cyber stalking. I also noted that they have send an email to Inji stating that they have found where she lives. I strongly believe that, law enforcement must be contacted “RIGHT AWAY” to begin an active investigation into the circumstances of the situation.
Today kerals.com is stalking Inji. You or I may be targeted tomorrow for our freedom of speech. So have a voice now
Helpful links.
i. Stalking self-help.
ii. Cyber stalking and Internet Safety FAQ by Rachel R. Hartman
ഓഫ്:
പ്രതികരിക്കാതെ ഇരുന്നിരുന്നു റൂട്ടിറങി ട്രീയാകുന്നതാണ് ഇതരക്കാര്‍ക്ക് വളമേകുന്നത്.