Friday, June 06, 2008

അലഞ്ഞലഞ്ഞ്...

എത്രനാള്‍ ഇങ്ങനെ
എത്ര രാവിങ്ങനെ
അടരുവാന്‍ മടിയാര്‍ന്നി-
തെത്ര നാളിങ്ങനെ

കരളിലെ കനവും
നിനവിലെ നിലാവും
കനലായെരിഞ്ഞും
വിമൂകം കരഞ്ഞും
അറിയാതലഞ്ഞും
(എത്ര നാളിങ്ങനെ)

ഉള്ളിലെ തേങ്ങലും
വിരഹവുമൊടുങ്ങുവാന്‍
‍ഒരുമാത്ര കാണുവാന്‍
ഒരു വാക്കു മിണ്ടുവാന്‍
(എത്ര നാളിങ്ങനെ)

വിറയാര്‍ന്ന ചുണ്ടില്‍
‍നിന്നടരുന്ന തേന്‍കണം
ചുംബിച്ചെടുക്കുവാ‍ന്‍
‍നെഞ്ചോടണയ്‌ക്കുവാന്‍

എത്രനാള്‍ ഇങ്ങനെ
എത്ര രാവിങ്ങനെ
അടരുവാന്‍ മടിയാര്‍ന്നി-
തെത്ര നാളിങ്ങനെ.

17 comments:

കൃഷ്ണ...നിനക്കായ്... said...

parayaathe paranju nee ellaam.....

വേണു venu said...

എത്രനാള്‍ ഇങ്ങനെ
എത്ര രാവിങ്ങനെ
അടരുവാന്‍ മടിയാര്‍ന്നി-
തെത്ര നാഴികയിങ്ങനെ

അലയുകയെന്ന വിധി തന്നെ. അല്ലേ.:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

Unknown said...
This comment has been removed by the author.
.... said...

ഇനി അധിക നാള്‍ അലയേണ്ടാ...
സമയം സമാഗതമായി...
സ്നേഹം.. :)

ശ്രീഹരി::Sreehari said...

വളരെ നന്നായിരിക്കുന്നു.... ബ്ലോഗിന്റെ അപ്പിയറന്‍സ് ഒക്കെ കിടിലന്‍ ആക്കിയല്ലോ :)

ഗീത said...

അധികനാള്‍ അലയാനിടയാകാതിരിക്കട്ടേ...

ദാസ്‌ said...

എത്രനാള്‍ ഇങ്ങനെ
എത്ര രാവിങ്ങനെ

വിരഹം ക്രൂരമാണല്ലേ? നല്ല വരികള്‍, നന്നയിരിക്കുന്നു.

ശ്രീ said...

അധികം അലയേണ്ടി വരില്ലെന്ന് കരുതാം... അല്ലേ?
:)

ദൈവം said...

ങും... ഗ്രേറ്റ് :)

K G Suraj said...

ഇല മരത്തോടും....
മരം ഇലയോടും പറഞ്ഞത്‌....

ഇഷ്ടായീ .

സുജനിക said...

എന്തേ ഇത്ര വിഷാദം?

മഴവില്ലും മയില്‍‌പീലിയും said...

എത്ര നാള്‍ ഇങ്ങനെ?..അതാണ് ഞാന്‍ എപ്പോഴും ചോദിക്കുന്നത്‌നീ തരാത്തതും...ഞാന്‍ ഓടീ :)

Lal said...

Nalla varikal.
Aasamsakal

Sapna Anu B.George said...

പാട്ടു വളരെ നന്നായിട്ടുണ്ട് കേട്ടോ

നിരക്ഷരൻ said...

ഇത് പാടി കേട്ടു. നന്നായി.

Unknown said...

‍ഒരുമാത്ര കാണുവാന്‍
ഒരു വാക്കു മിണ്ടുവാന്‍
(എത്ര നാളിങ്ങനെ)