തൊടിയിലെ
ചെടികളീറനണിഞ്ഞ്
കുളിരണിഞ്ഞ്
ഇലയോടില ചേര്‍ന്ന്
നനഞ്ഞൊട്ടി, തലയാട്ടി.
മഴകുമ്പിള്‍ മരകൊമ്പില്‍,
കുതിര്‍ന്ന തൂവലിനുള്ളില്‍
കൂടണയുവാനാവാത്ത
നേര്‍ത്ത കുറുകലുകള്‍.
ഇലയൊരുകുട
കുടയ്ക്കൊരുകുടം
ഇളവെയിലത്ത്
പെയ്തൊഴിയാതെ
ചാഞ്ഞും ചരിഞ്ഞും
കാറ്റിന്റെ ഗതിയ്ക്കൊപ്പം
കാലം തെറ്റി
പെയ്തിറങ്ങുന്നൊരു മഴ.
വെയിലേല്‍ക്കാതെ
പിടിച്ചിരുന്ന കുട മടക്കി
തൊടിയിലൂടെ
മരം കുടപിടിയ്ക്കാത്തൊരിടം
തേടി നീയും നടന്നുവോ?
16 comments:
പണ്ട് തൊടിയിലെ ചെളിവെള്ളം ചവിട്ടിതെറുപ്പിച്ച്
കൂട്ടുകാരിയുടെ പാവാടത്തുമ്പില്‍ ചെളിപറ്റിച്ചപ്പോള്‍,
അവളെ കളിയാക്കി ചിരിച്ചപ്പോള്‍ ,അന്നവളുടെ മിഴിയിതളില്‍ നിന്നും ഇറ്റുവീണ കണ്ണുനീര്‍ത്തുള്ളികള്‍ ഭൂമിയില്‍ വീഴാതിരിക്കാനെന്നവണ്ണം എന്റെ മുന്നില്‍ എന്റെ സഹയാത്രികനായി എന്റെ മഴ കടന്നു വന്നു.. എന്റെ ജീവിതത്തില്‍ അന്ന് പെയ്ത ആ മഴ ഇന്നും എനിക്കൊപ്പമുണ്ട് ചാറിപ്പോയ പോക്കിരി മഴയായ്.
നന്നായിട്ടൂണ്ടെ ഇത്രയും എന്നെക്കൊണ്ട് ഇവിടെ എഴുതിപ്പിച്ചീല്ലെ എന്നാല്‍ ഇതിന്റെ ബാക്കി ഞാന്‍ എഴുതാം ഹിഹി...
കാലം തെറ്റിപെയ്താലല്ലാ നനയാന്‍ പറ്റൂ?നല്ല മഴ,നല്ല നിരീക്ഷണം.
ബൂലോകത്ത് മണ്‍സൂണ്‍ ശക്തിപ്പെടുന്നു...
നല്ല വരികള്‍!
ഇന്ന് ഇവിടെ മഴ പെയ്യുന്നു !!
ആ മഴയെ നോക്കി ഇരിക്കുമ്പൊള്‍
എഴുതുന്ന ഈ കമന്റിനു ഈറനുണ്ടാവും
ഞാന്‍ ഇന്ന് ആ മഴയെ ഒന്നു നോക്കി
പൊട്ടിചിരിക്കുന്ന ഒരു കുട്ടിയെ പോലെ മഴ
ആ ചിരി വന്നു വീണത് എന്റെ മുഖത്തും
ഞാനും കൂടെ ചിരിച്ചു, ആ മഴചാറലില്‍
കുടയില്ലാതെ നനഞ്ഞപ്പോള്‍ കാല്‍ നൂറ്റാണ്ട്
എനിക്ക് നഷ്ടമായ മഴ എന്നെ വന്ന് വാരിപുണര്‍ന്ന ഒരു അനുഭവം ...
എത്രപറഞ്ഞാലും മതി വരില്ലല്ലോ
മഴ പ്രീയപ്പെട്ട മഴ!!
നല്ല വരികള്‍..........എന്നത്തേയും പോലെ
ചേച്ച്യേ... മനോഹരം...
:(
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ നല്ലൊരു വേനല്‍മഴ കിട്ടിയിരുന്നു... മഴയത്തങ്ങനെ നനഞ്ഞ് നടക്കാന്‍ എന്താ രസം... ഇന്നീ പ്രവാസത്തിന്റെ നഷ്ടങ്ങളിലൊന്നാണ് മഴയും...
:(
ഇലയൊരുകുട
കുടയ്ക്കൊരുകുടം
ഇളവെയിലത്ത്
പെയ്തൊഴിയാതെ
ചാഞ്ഞും ചരിഞ്ഞും
കാറ്റിന്റെ ഗതിയ്ക്കൊപ്പം
കാലം തെറ്റി
പെയ്തിറങ്ങുന്നൊരു മഴ
ഞാന്‍ കുട എടുക്കാതെ പള്ളികുടത്തില്‍ പോവുമ്പോള്‍ സ്കൂളിനടുത്തുള്ള പറമ്പില്‍ നിന്നും ചേമ്പില പറിച്ച് അതിനു കീഴെ വീട്ടിലേക്ക് വന്നത് ഒരു നിമിഷം ഓര്‍ത്തു പോയി
ദാ,ഒരു മഴ കമ്പൂട്ടര്‍ സ്ക്രീനില്‍ പെയ്തിറങ്ങുന്നു!
ഇലയൊരുകുട
കുടയ്ക്കൊരുകുടം
ഇളവെയിലത്ത്
പെയ്തൊഴിയാതെ
ചാഞ്ഞും ചരിഞ്ഞും
കാറ്റിന്റെ ഗതിയ്ക്കൊപ്പം
കാലം തെറ്റി
പെയ്തിറങ്ങുന്നൊരു മഴ...
നന്നായിരിയ്കുന്നു....
മഴയെ നന്നായി ആവാഹിച്ചിരിയ്കുന്നു...
:)
മയൂരാ....ഇവിടെ കേരളത്തില്‍ നല്ല മഴക്കാലം..കവിത ശരിക്കും ആസ്വദിക്കുന്നു
കുട മടക്കി,മരം കുട പിടിക്കതോരിടം തേടി ഞാനും നടക്കാറുണ്ടായിരുന്നു...മഴയില്‍ നനഞ്ഞു നടക്കുമ്പോള്‍ ആരോ കൂട്ടുള്ളത് പോലെ..
boolokathum mazhakkaalam thudangi alle... but hyderabadil maathram ! :-(
പെരുമഴയത്റ്റ്പനി പിടിക്കാതെ നോക്കണെ:(
സജീ, ഒരു പോസ്റ്റായിയല്ലെ :)
ലേഖേച്ചീ, :)
വാല്‍മീകി, :)
മാണിക്യം, :)
സപ്നേച്ചീ, :)
സഹയാത്രികന്‍, ഞാനും പങ്കുചേരുന്നൂ :(
അനൂപ്, :)
പ്രദീപ്, :)
ഹര്രിശ്രീ, :)
രാമനുണ്ണിമാഷെ, :)
ദേവി, :)
കിച്ചു & ചിന്നൂ, :)
കാണാമറയത്ത്, ജ്വരക്കാരോടാപനിയെപറ്റി പറയുന്നേ :P
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി /\ :)
ആ അവസാന വരികള്‍!
ഞാന്‍ നനഞ്ഞു.
Post a Comment