Wednesday, June 25, 2008

അലഞ്ഞലഞ്ഞ് എന്ന ഗാനം റിയയുടെ ശബ്ദത്തില്‍...

അലഞ്ഞലഞ്ഞ്... എന്ന പേരില്‍ ബ്ലോഗില്‍ ജൂണ്‍ ൬ രണ്ടായിരത്തിയെട്ടില്‍ പോസ്റ്റ് ചെയ്തിരുന്ന ചില വരികള്‍ റിയ വിജയന്റെ ശബ്ദത്തില്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു...

റിയ വിജയന്‍, എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശി... ഇപ്പോള്‍ പി. ജി. കഴിഞ്ഞ് ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു.. അഞ്ച് വര്‍ഷമായി സംഗീതം പഠിക്കുന്നുണ്ട്.. ഏഴോളം മൂസിക് ആല്‍‌ബങ്ങളില്‍ പാടിയിട്ടുണ്ട്.. ജാസി ഗിഫ്റ്റിനോടൊപ്പം ചെയ്‌ത "നില്ലെടി നില്ലെടി കുയിലേ" എന്ന ആല്‍ബവും"അത്തം പത്ത്"എന്ന ഓണപ്പാട്ടുകളിലെ "മലയാളക്കരയാകെ" എന്നുള്ള ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു...

ഈണമോ താളമോ എന്തെന്നു അറിയതെയെഴുതിയ ഈ വരികള്‍ പാടിയ റിയയ്ക്കും, റിയയെ പരിചയപ്പെടുത്തിയ അജീഷിനും നന്ദി.

ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം.

37 comments:

aneeshans said...

അലഞ്ഞലഞ്ഞല്ല, അലിഞ്ഞലിഞ്ഞ്,ഇല്ലാതായി. ദൈവം അനുഗ്രഹിച്ച ശബ്ദം. ഒരുപാടിഷ്ടമായി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അയ്യഡാ രണ്ടും കൂടി തുടങ്ങിയേക്കുവാ അല്ലെ..ഹ്മം..
ആ തുമ്പീവാ എന്നുതുടങ്ങുന്നതാണ് ആദ്യം ഞാന്‍ കേട്ടത് അജീഷ് മെയില്‍ ചെയ്തിരുന്നു ഹിഹി ഗൊള്ളാം

Tom Mangatt said...

ഞാനും സ്വപ്നയും ഈ ഗാനം പല വട്ടം കേട്ടു. അനുഗ്രഹിക്കപ്പെട്ട ശബ്ദം! റിയ മലയാളത്തിലെ ഏറ്റവും പ്രശസ്തയായ ഗായികയായി മാറട്ടെ. ലിങ്ക് അയച്ചു തന്നതിന് ഡോണയ്ക്ക് നന്ദി.

Suresh ♫ സുരേഷ് said...

സുന്ദരമായ വരികളും ഹൃദ്യമായ ആലാപനവും !!!

ആശംസകള്‍ ഡോണയ്ക്കും റിയയ്ക്കും .. :)

ലേഖാവിജയ് said...

മനോഹരമായ കവിത മനോഹരമായ ശബ്ദം.രണ്ട്പേര്‍ക്കും ആശംസകള്‍!

മഴവില്ലും മയില്‍‌പീലിയും said...

നല്ല ശബദം.നല്ല ആലാപനം...നല്ല കവിതയയും.ആശംസകള്‍ മയൂരാ..:)

ദിലീപ് വിശ്വനാഥ് said...

ആ മനോഹരമായ വരികളില്‍ സ്വരങ്ങള്‍‍ കൊണ്ട് മധുരം നിറച്ചിരിക്കുന്നു. പറയാന്‍ വാക്കുകളില്ല.
അതിമനോഹരം എന്നു പറഞ്ഞാല്‍ കുറഞ്ഞുപോകുമോ എന്നു സംശയം.

.... said...
This comment has been removed by the author.
.... said...

ആ വരികളും, ആ വരികള്‍ക്ക് ജീവന്‍ പകര്‍ന്ന റിയയുടെ സ്വരംവും.....
രണ്ടിനെക്കുറിച്ചും പറയാന്‍ വാക്കുകളില്ല...
ഒരുപാടൊരുപാട് ഇഷ്ടമായി രണ്ടും

ദൈവം said...

:)

അനാഗതശ്മശ്രു said...

അത്യന്തം സുന്ദരം !!! മധുരമുള്ള ഈ ശബ്ദം മാധുരിയെ ഓര്‍ മ്മിപ്പിച്ചു..
അഭിനന്ദനം രണ്ടു പേര്‍ ക്കും

Haree said...

വാക്കു മാറ്റുകയും, വരി ഒഴിവാക്കുകയുമൊക്കെ പാട്ടിനു വേണ്ടി ചെയ്തിട്ടുണ്ടല്ലോ... :) റിയ കുഴപ്പമില്ലാതെ പാടിയിട്ടുണ്ട്, ചിലയിടത്ത് വാക്കുകള്‍ക്ക് വ്യക്തത കുറവായതുപോലെ തോന്നി. രണ്ടാമത് പാടുന്നതെന്താണെന്ന് ഒന്നുരണ്ടുവട്ടമെങ്കിലും ശ്രദ്ധിക്കേണ്ടി വന്നു.

അപ്പോള്‍ അടുത്ത പാട്ടു പോരട്ടെ... രചന: ഡോണ മയൂര, സംഗീതം: ??? പാടിയത്: റിയ, ചിത്രം: ??? ;)
--

- said...

ഈ Haree | ഹരീ ശരത്തിനു പഠിക്കുവാണോ ? എന്റെ പൊന്നു സഹോദരാ വീട്ടിലിരുന്ന് ചുമ്മാ മൈക്ക് വച്ച് പാടിയാല്‍ സ്റ്റുഡിയോയിലെ റെക്കോറ്ഡിങ്ങ് യൂണിറ്റില്‍ പാടുന്ന എഫ്ക്ട് കിട്ടുമോ ചേട്ടായി. എന്നാ പറഞ്ഞാലും ഇറങ്ങിക്കോളും ഇങ്ങനെ ചിലര്‍. കൊള്ളാം മോളെ , പക്ഷേ സംഗതി പോരാ എന്നൊക്കെ പറഞ്ഞ്. കഷ്ടം. ഇങ്ങനെയുമുണ്ടോ ഒരു ജാഡ.

ശ്രീ said...

നല്ല ശബ്ദം. ഇരുവര്‍ക്കും ആശംസകള്‍!
:)

വേണു venu said...

ഡോണയ്ക്കും റിയയ്ക്കും ആശംസകള്‍ , അഭിനന്ദനങ്ങള്‍.. :)

Rineez said...

ഹായ് നന്നായിട്ടൂണ്ട്
ലിങ്ക് ഇ മെയില്‍ അയച്ചു തന്നതിന്‍ നന്ദി.
instruments കൂടെ ചേര്‍ത്ത് റെക്കോറ്ഡ് ചെയ്തൂടെ.

ചെറീയ പാട്ടായത് കൊണ്ട്
Fruity loops പോലെ എന്തെങ്കിലും വെച്ച് BGM ഉണ്ടാക്കിയാലും മതിയല്ലൊ.

ആഷ | Asha said...

എന്തു നല്ല സ്വരം!
എന്തു നല്ല പാട്ട്!

റിയയ്ക്കും ഇതെഴുതിയ മയൂരയ്ക്കും അഭിനന്ദനങ്ങള്‍ :)

Kiranz..!! said...

വളരെ മനോഹരമായിരിക്കുന്നു.

ഗീത said...

മയൂരാ, റിയാ, രണ്ടുപേര്‍ക്കും അഭിനന്ദനങ്ങളും ആശംസകളും.
റിയയുടെ ശബ്ദം എത്ര മധുരമാര്‍ന്നത്.....
ഭാവിയില്‍ അറിയപ്പെടുന്നൊരു ഗായികയാകാന്‍ ദൈവം തുണയ്ക്കട്ടെ...

retarded said...

assalaayittund tto..

varikalkk bhavam vannathippazhaa..

nannayi padeettumund!!!

DeaR said...

മയൂരയുടെ വരികളുടെ ഭംഗിയും...റിയയുടെ മാധുര്യമേറുന്ന ശബ്ദവും(ഞങ്ങള്‍ പറവൂരുകാര് പണ്ടേ നന്നായി പാടും.)

അലയാഴി said...

Nice song...
ഒരു നൊസ്റ്റല്ജിക് ടച്ച്‌...

priya said...

ഡോണ്‍ ഡോണ്‍...കലക്കീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ.. :) ഒത്തിരി ഇഷ്ടായി ..

റിയയുടെ ശബ്ദം കൂടി ചേര്‍ന്നപ്പൊ അതിമനോഹരം..

രണ്ട് പേര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ !!!

jp said...

ഡോണാ,
മനോഹരമായ ഈരടികള്‍
മനൊജ്ഞമായ ഈണം
മധുരമായ ശബ്ദം.

ഇനിയും എഴുതണം
പാടിയ്ക്കണം.

മെലോഡിയസ് said...

വളരെ നന്നായിരിക്കുന്നു. വരികളും..പാടിയതും..

Unknown said...
This comment has been removed by the author.
Kumar said...

എന്തു നല്ല പാട്ട്!ഒരുപാടിഷ്ടമായി..

ബഹുവ്രീഹി said...

kekkaan vaikippoyi,

nalla Sabdam aalaapanam assalaayi.

varikalum manoharam.

kurachu kooti slow tempo yil paatiyirunnenkil ithilum manoharamaayirunnu enn aasanka ulprekha. :)

മയൂര said...

നൊമാദ്, :)

സജീ, :)

ടോം, :)

സുരേഷ്, :)

ലേഖേച്ചീ, :)

കാണാമറയത്ത്, :)

വാല്‍മീകി, :)

തുഷാരം, :)

ദൈവം, :)

അനാഗതശ്മശ്രു, :)

ഹരീ, അതെ പാടുവാന്‍ വേണ്ടി ചില മാറ്റങ്ങള്‍ വരുതിയിട്ടുണ്ട്. അജീഷും റിയയും ചേര്‍ന്നാണ് പാടാനുള്ള സെറ്റപ്പിലാകിയത് :)

ചിത്രം: വിചിത്രം;)

ആനന്ദ്, എല്ലാ അഭിപ്രായത്തിനും തുല്യ പ്രാധ്യാനം കൊടുക്കുന്നു :)

ശ്രീ, :)

വേണുമാഷെ, :)

റിനീസ്, Fruity loops എന്ന പേരില്‍ ഒരു സീരിയല്‍ ഉണ്ട്, ഇവിടെ കുട്ടികള്‍ക്ക് ഇഷ്ടാണ്. ഇതിലൊന്നുമെനിക്ക് ഒരു വിവരവും ഇല്ലാ...റിനീസ് നു അറിയാമെങ്കില്‍ ബി.ജി.എം. കൊടുകൂ..സന്തോഷം മാത്രം :)

ആഷ, :)

കിരണ്‍സ്, ഇവിടെയ്ക്ക് സ്വാഗതം :)

ഗീതേച്ചീ, :)


retarded, :)

ഡിയര്‍, ആഹാ നാട്ടാരാ.. :)

ഭീകരന്‍, :)

പ്രിയാ, ഇവിടെയ്ക്ക് സ്വാഗതം :)

ജെ.പി മാഷെ, ഇവിടെയ്ക്ക് സ്വാഗതം :)

മെലോഡിയസ്, :)

kumar, :)

ബഹുവ്രീഹി, ഇവിടെയ്ക്ക് സ്വാഗതം :) , സ്ലോ ടെമ്പോ മാഷിനു സമയം അനുവദിക്കുമെങ്കില്‍ ശ്രമിക്കുമോ?


എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി :)

asha nair said...

beautiful voice

ninitha said...

melodious voice, beautiful lines

അഭിലാഷങ്ങള്‍ said...

മനോഹരമായ ശബ്ദം..!

അതിമനോഹരമായ ആലാപനം...!!

വരികള്‍: സിം‌പിള്‍ ആന്റ് ബ്യൂട്ടിഫുള്‍.

നാലാമത്തെ വരിയിലെ ‘എത്രനാഴികയിങ്ങനെ’ എന്നത് ‘എത്രനാളിങ്ങനെ’ എന്നാക്കി മാറ്റി പാടിയതും, ‘വിമൂകം കരഞ്ഞും, അറിയാതലഞ്ഞും‘ എന്നതില്‍ ‘അറിയാതലഞ്ഞും’ എന്നതൊഴിവാക്കിപ്പാടിയതും ഈ പാട്ടിന്റെ ഈണത്തിന് വളരെ അനുയോജ്യമായി. (ലൈന്‍സ് 4-5-4-4-4 എന്നത് 4-4-4-4-4 ആയപ്പോള്‍ ഈണത്തിന് ശരിയായി യോജിച്ചു.)

കുറച്ചുകൂടി താളം സ്ലോ ആയി പാടിനോക്കൂ റിയാ, കൂടുതല്‍ ഗംഭീരമായിരിക്കും എന്നത് 100% ഉറപ്പാണ്.

ശരിക്കും പെനിട്രേറ്റ് ചെയ്യുന്ന രീതിയിലുള്ള ശബ്ദമാണ്. നല്ല അക്ഷരശുദ്ധിയോടെ പാടുകയും ചെയ്തു. ഞാനെത്രതവണകേട്ടൂന്ന് എനിക്ക് തന്നെ അറിയില്ല. നൈസ്. വാക്കുകള്‍ പെറുക്കിയെടുക്കാം. അതില്‍ ‘കനലായെരിഞ്ഞും‘ എന്ന വാക്ക് മാത്രമാണ് ‘കനലായെരിഞ്ഞും‘ എന്നാണോ ‘കനലായെരിയും’ എന്നാണോ പാടിയത് എന്ന ശങ്ക ജനിപ്പിച്ചത്. ബാക്കിയെല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍.

പിന്നെ, മയൂര, ഗാനങ്ങള്‍ പ്ലയര്‍ വഴി ബ്ലോഗില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഇനിമുതല്‍ പോസ്റ്റില്‍ ഡൌണ്‍ലോഡിങ്ങ് ഓപ്‌ഷന്‍ കൂടി കൊടുക്കണം. ചില പ്ലയറുകള്‍ (ഈ പ്ലയര്‍ ഉദാഹരണം) ചില രാജ്യങ്ങളില്‍ ബ്ലോക്ക്ഡ് ആണ്. ഈ ഗാനത്തിന്റെ .mp3 ആവശ്യപ്പെട്ടതനുസരിച്ച് അയച്ചുതന്നത്കൊണ്ട് കേള്‍ക്കാന്‍ പറ്റി. ‘തമ്പുരു’ എന്ന ബ്ലോഗില്‍ റിയ പാടിയ ‘കിളിയേ കിളിയേ..’ എന്ന ഗാനമൊഴിച്ച് മറ്റല്ലാ ഗാനങ്ങളും കേള്‍ക്കാനും അഭിപ്രായം പറയാനും കഴിഞ്ഞിട്ടുണ്ട്. കാരണം ഇതുതന്നെ. മറ്റല്ലാവരും ഡൌണ്‍ലോഡിങ്ങ് ഓപ്‌ഷന്‍ കൊടുത്തിരുന്നു.

ഏതാ‍യാലും, വരികളെഴുതിയ മയൂരക്കും, പാടിയ റിയക്കും അഭിനന്ദനങ്ങള്‍.

തമനു said...

വളരെ മനോഹരം ....
വളരെ മനോഹരം....

Inji Pennu said...

great

reshma said...

നന്നായിട്ടുണ്ട് മയൂരാ:)

chachiraz said...

abhinandhikkuvaaaaaaaan vaakkugalillla

നിരക്ഷരൻ said...

ഇതും കേട്ടു. കിടുക്കനായിട്ടുണ്ട്.

ഒന്നുമില്ലെങ്കിലും എന്റെ നാട്ടുകാരിയല്ലേ പാടിയിരിക്കുന്നത്. എങ്ങനെ മോശമാകാനാ ? :)

മയൂരയ്ക്കും, റിയയ്ക്കും അഭിനന്ദനങ്ങള്‍...