Monday, June 30, 2008

ചകിരികൊണ്ടു മൂടിവയ്‌ക്കാത്തത്‌

കാണാത്തയിടങ്ങള്‍
കാട്ടാന്‍ കൊണ്ടുപോകാമെന്നു
കേട്ടനാളുണ്ടായ കൗതുകം, ആകാംക്ഷ...
അവിടെ ചെന്നുമടങ്ങിയശേഷം
മരവിപ്പ്‌, വിറച്ച്‌ കണ്ണടച്ചിരുപ്പ്‌...

എന്നാലും,
കാണാത്തയിടങ്ങളിലെ
കുഞ്ഞു കാട്ടുപൂക്കള്‍ക്ക്‌
രസമുള്ള മണമുണ്ടെന്നും
വാടിയ തൊട്ടാവാടികള്‍
കണ്ണുതുറന്നുകാണില്ലെന്നുമവള്‍
ഇടയ്‌ക്കിടെ ഓര്‍ക്കുന്നുണ്ടാവും.

പൂമണവുമായെത്തുന്ന കാറ്റ്‌
"കാണാത്തയിടങ്ങള്‍, ആരും
കാണാത്തയിടങ്ങള്‍" എന്ന്‌
നൂറുനൂറുവട്ടം മന്ത്രിക്കുമ്പോള്‍,
അവിടെയെവിടെയോ തുമ്പകള്‍
ചുമന്ന വരകളോടെ പൂവിട്ടതും
അറിയാത്തയിടത്ത്‌ വേദനയുടെ
അലകളൊഴുകിയപ്പോള്‍
മരങ്ങള്‍ തലകുനിച്ച്‌
ഇലകൊഴിച്ചതും
അയാള്‍ ചിറികോട്ടിയതും
എന്തിനാണെന്നറിയാന്‍
അവള്‍ക്ക്‌ കൗതുകം കാണും..

*** *** ***
"കാണാത്തയിടങ്ങളിലേക്ക്‌
കൊണ്ടുപോകാം, പോരുന്നോ?"
എന്നൊരു ചോദ്യം
സ്വകാര്യം ചോദിക്കുന്നോ?
കേട്ടാല്‍ ‍കേട്ടെന്നു നടിക്കരുത്‌,
കൂടെ പോകരുത്‌,
പോകാന്‍ തുനിയരുത്‌...

എനിക്ക്‌ കാണാത്തയിടങ്ങളിലെ
അലകള്‍ കേള്‍ക്കാതെ കേള്‍ക്കാനുണ്ട്‌..,
ഞാന്‍ അവളെ കാണാതെ കാണുന്നുണ്ട്‌.
അവളിപ്പോഴും കണ്ണുതുറന്നിട്ടില്ല.

12 comments:

മയൂര said...

"കൗതുകം, ആകാംക്ഷ...
മരവിപ്പ്‌, വിറച്ച്‌ കണ്ണടച്ചിരുപ്പ്‌..."

മിന്നാമിനുങ്ങുകള്‍ //സജി.!! said...

((((((((((((((((ഠോ)))))))))))))))
ആരും വന്ന് ഒരു തേങ്ങ തല്ലിപ്പൊട്ടിച്ച് പണ്ടാരമടക്കീല്ലാന്ന് വേണ്ട ഹിഹി.

"കൗതുകം, ആകാംക്ഷ...
മരവിപ്പ്‌, വിറച്ച്‌ കണ്ണടച്ചിരുപ്പ്‌..."
ഇതൊക്കെ ഓര്‍ത്ത് ആള് തട്ടിപ്പോകുമേ ആ പറഞ്ഞേക്കാം.
അല്ല ഇതിനിടയ്ക്ക് പറഞ്ഞല്ലൊ ആരോ കണ്തുറന്നില്ലെന്ന് അതാരാ സത്യം പറ..?
ഞാന്‍ അവളെ കാണാതെ കാണുന്നുണ്ട്‌.
അവളിപ്പോഴും കണ്ണുതുറന്നിട്ടില്ല. ഞാനും അവളെ വിളിച്ചൂ പാവം ഉറക്കമായിരിക്കും കണ്ണുതുറന്നില്ല ഞാന്‍ വിളിച്ച് വിളിച്ച് എന്റെ കൈ ഒടിഞ്ഞൂ പിന്നെ ഫോണ്‍ താഴെ വെച്ചൂ.. ഹിഹി.
അത് കഴിഞ്ഞ് അകലങ്ങളിലെ ആ നിലാവിലേയ്ക്ക് പറന്ന് പറന്ന് പോയി ഞാനും അവളോടോപ്പം പതുക്കെ എനിക്ക് മനസ്സിലായി ചേതനയറ്റ് തിരികേ യാഥാര്‍‌ത്ഥ്യത്തിലേയ്ക്കെത്തിയപ്പോള്‍ കരിഞ്ഞു വീഴുന്ന കിനാവുകളുടെ പ്രതീകമായിരുന്നു എന്റെ സ്വപ്നമെന്ന്.അയ്യോ അയ്യോ സെന്റി വന്നെ സെന്റി.

പാമരന്‍ said...

ആവൂ, വേദനിപ്പിച്ചു കളഞ്ഞു.

"ഞാന്‍ അവളെ കാണാതെ കാണുന്നുണ്ട്‌."

ഞാനും. മായുന്നില്ല കണ്ണില്‍ നിന്ന്‌.

Rare Rose said...

മയൂരേച്ചീ..,...കാണാത്തയിടങ്ങളിലേക്കുള്ള ഈ യാത്ര വല്ലാതങ്ങു നോവിപ്പിച്ചു...അവിടത്തെ കുഞ്ഞു കാട്ടു പൂക്കള്‍ മിഴി ചിമ്മി, പറയാതെ തന്നെ എല്ലാം പറഞ്ഞ് മനസ്സില്‍ നോവുണര്‍ത്തി....അതായിരിക്കാം കാണാതെ തന്നെ എനിക്കും അവളെ കാണാനാവുന്നത്...
വരികളെല്ലാം ഇഷ്ടായീട്ടോ ഒരുപാടൊരുപാട്........

Sharu (Ansha Muneer) said...

ഒരുപാടൊരുപാടുഷ്ടമായി വരികള്‍. ആ വാര്‍ത്ത കേട്ടിന്നോളം മനസ്സില്‍ നിന്നു മായാതെ നില്‍ക്കുന്ന നൊമ്പരം ഈ കവിത വായിച്ചപ്പോള്‍
കൂടിയത് പോലെ.

ശ്രീ said...

“കാണാത്തയിടങ്ങളിലേക്ക്‌
കൊണ്ടുപോകാം, പോരുന്നോ?"
എന്നൊരു ചോദ്യം
സ്വകാര്യം ചോദിക്കുന്നോ?
കേട്ടാല്‍ ‍കേട്ടെന്നു നടിക്കരുത്‌,
കൂടെ പോകരുത്‌,
പോകാന്‍ തുനിയരുത്‌...


അതെ. അതേയുള്ളൂ ഒരേയൊരു വഴി.
വരികള്‍ നന്നായി ചേച്ചീ.

ദിലീപ് വിശ്വനാഥ് said...

എനിക്ക്‌ കാണാത്തയിടങ്ങളിലെ
അലകള്‍ കേള്‍ക്കാതെ കേള്‍ക്കാനുണ്ട്‌..,
ഞാന്‍ അവളെ കാണാതെ കാണുന്നുണ്ട്‌.
അവളിപ്പോഴും കണ്ണുതുറന്നിട്ടില്ല.

കരയിക്കല്ലേ...

ധ്വനി | Dhwani said...

കൂടെ പോകരുത്‌,
പോകാന്‍ തുനിയരുത്‌...

Anonymous said...

ചേച്ചി പ്രദിപാതിച്ച വിഷയത്തില്‍ ഈയുള്ളവനും വേദന പങ്കുവെയ്ക്കുന്നു
പക്ഷേ,
കാണാത്തയിടങ്ങള്‍ കാട്ടാനുള്ള ക്ഷണത്തില്‍ ഇനിയും കൌതുകം കാണുന്നവര്‍..... ?!കാലത്തിണ്റ്റെ കറുത്ത അടയാളങ്ങളില്‍ കൌതുകം കാണാത്തവര്‍... !
ഇതും ഒരു സത്യമല്ലേ... ?

.... said...

കാറ്റ് വന്നു പോട്ടെ.അതെവിടെനിന്ന് വന്നുവെന്നൊ അതെന്തിന് വന്നൂവെന്നോ പോലും തിരക്കേണ്ടാ.
ഒരു നേര്‍ത്ത വിടവിലൂടെ കാറ്റ് പോയോ എന്ന് പോലും നോക്കാതെയും ഇരിക്കാം .

നന്നായിരിക്കുന്നു ഒപ്പം വേദനിപ്പീക്കുകയും ചെയ്യുന്നു.

അനാഗതശ്മശ്രു said...

നാലാം ക്ളാസുകാരി ഷഹാനയും പേരക്കയും ചകിരിച്ചിരട്ടകളും
വല്ലാത്ത നൊമ്പരമാക്കിയതു കണ്ട കവിതക്കു അഭിനന്ദനം

ശ്രീജ എന്‍ എസ് said...

വളരെ നന്നായിരിക്കുന്നു സഖി...ഇതിലെ വരികളെന്റെ കണ്ണ് നിറച്ചു...