Thursday, May 29, 2008
An apology from kerals dot com
After sending complaint mails to kerals dot com, abuse at theplanet dot com, copyright at theplanet dot com, Adscense etc... on 27th may 2008, and getting banned form kerals dot com, I received a mail from support at kerals dot com saying that all of my copied blog posts are removed form their site.
മറ്റു പല ബ്ലോഗര്‍ സുഹൃത്തുകളുടെയും ബ്ലോഗ് പോസ്റ്റുകള്‍ ഇപ്പോഴും അവിടെ ഉള്ളതിനാലും, ഇപ്പോഴും ചില ബ്ലോഗര്‍ സുഹൃത്തുകള്‍ക്ക് ഭീഷണി ഇ-മെയില്‍ അയക്കുന്നത് കേരള്‍സ് ഡോട്ട് കോം തുടരുന്നതിനാലും ഈ പ്രശ്നത്തില്‍ മലയാളം ബ്ലോഗ് സമൂഹം കൈക്കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും എന്റെ ഭാഗത്തു നിന്ന് തുടര്‍ന്നും ഉണ്ടാവുന്നതാണ്.
Wednesday, May 28, 2008
Bootlegging bloggers posts, Shame on you Kerals dot com
On Monday May 26 around 11:30 AM I was glancing through my personal mail and found an email with link to this Malayalam blog post, reporting content theft by Kerals.com (you can read the respected post in English here). After reading the post, I went through http://www.kerals.com/ and found out that, this is not an isolated incident, because materials from so many bloggers are appearing under the Malayalam poems, novels and recipes headings of their Malayalam section.
To my surprise I stumbled up on my on blog posts under second page of Malayalam poems section, that too ten of them. Obviously I didn’t give permission to kerals.com to copy my blog content and place it on their website, and my blog is licenced under Creative Common license.
http://www.kerals.com/malayalam/kerala/kerala.php?t=6015&sid=a697c3688ddf7b205a5c895a5c2c487b
7. കാഴ്ച, പാളംതെറ്റാതെ..
Tuesday, May 27, 2008
പോസ്റ്റും കട്ടു ബാനും ചെയ്തു!!!
ഇന്നലെ കിട്ടിയ മെയിലിലെ ലിങ്കില്‍ നിന്നും സജിയുടെ പോസ്റ്റിലും അവിടെ നിന്നും kerals ഡോട്ട് കോമും കാണാന്‍ ഇടയായപ്പോള്‍ ഒരു വല്യ ഞെട്ടലിനു നാന്ദികുറിക്കുന്നയൊന്നാണവിടെ കാണാന്‍ ഇടയാകുന്നതെന്നു കരുതിയിരുന്നില്ല.
അവരുടെ മെയിന്‍ പേജില്‍ നിന്നും “മലയാളം” ക്ലിക്ക് ചെയ്താല്‍ Malayalam poems എന്ന ലിങ്കില്‍ അനേകം ബ്ലോഗേഴ്സിന്റെ കവിതകള്‍ സ്വരൂപിച്ച് വയ്ച്ചിരിക്കുന്നതായി കാണാം. ആദ്യത്തെ പേജില്‍ തന്ന എനിയ്ക്ക അറിയാവുന്ന ചില ബ്ലോഗേഴ്സിന്റെ സൃഷ്ടികള്‍ കാണുവാനും കഴിഞ്ഞു.
ബ്ലോഗില്‍ ഇട്ടിരുന്നത് എന്റെ അറിവോ സമ്മതമോയില്ലാതെയാണ് kerals ഡോട്ട് കോമില്‍ ഇട്ടിരിയ്ക്കുന്നതെന്നു എടുത്ത് പറയേണ്ടതില്ലലൊ. ഇതു ശ്രദ്ധയില്‍ പെട്ടതിനു ശേഷം ഇന്നു രാവിലെ ഞാന്‍ അവര്‍ക്ക് ബ്ലോഗിലെ പോസ്റ്റുകളുടെ ലിങ്കും ആരുടെ സൈറ്റിലെ ലിങ്കും താരതമ്യപ്പെടുതി ഒരു ഇ-മെയില്‍ അയക്കുകയുണ്ടായി.
It came to my attention that, You have copied contents from malayalam blogs and placed it on your website, kerals.com.
http://www.kerals.com/malayalam/kerala/malayalam.php?f=8http://kerals.com/malayalam/kerala/malayalam.php?f=15
There I found 10 of my blog(http://www.rithubhedangal.blogspot.com/) contents under the section Malayalam Poems( http://www.kerals.com/malayalam/kerala/malayalam.php?f=8&topicdays=0&start=25&sid=a697c3688ddf7b205a5c895a5c2c487b) . I have protected my blog under Creative Commen license. And you have no right to copy the contents form my blog and place it on your site.
Here are those links from my blog and your website.
1. http://rithubhedangal.blogspot.com/2007/12/blog-post_27.html
http://www.kerals.com/malayalam/kerala/kerala.php?t=6020&sid=a697c3688ddf7b205a5c895a5c2c487b
2. http://rithubhedangal.blogspot.com/2008/01/blog-post.html
http://www.kerals.com/malayalam/kerala/kerala.php?t=6019&sid=a697c3688ddf7b205a5c895a5c2c487b
3. http://rithubhedangal.blogspot.com/2008/01/blog-post_17.html
http://www.kerals.com/malayalam/kerala/kerala.php?t=6018&sid=a697c3688ddf7b205a5c895a5c2c487b
4. http://rithubhedangal.blogspot.com/2008/02/blog-post.html
http://www.kerals.com/malayalam/kerala/kerala.php?t=6017&sid=a697c3688ddf7b205a5c895a5c2c487b
5. http://rithubhedangal.blogspot.com/2008/02/blog-post_20.html
http://www.kerals.com/malayalam/kerala/kerala.php?t=6016&sid=a697c3688ddf7b205a5c895a5c2c487b
6. http://rithubhedangal.blogspot.com/2008/03/blog-post_19.html
http://www.kerals.com/malayalam/kerala/kerala.php?t=6015&sid=a697c3688ddf7b205a5c895a5c2c487b
7. http://rithubhedangal.blogspot.com/2008/03/blog-post_24.html
http://www.kerals.com/malayalam/kerala/kerala.php?t=6014&sid=a697c3688ddf7b205a5c895a5c2c487b
8. http://rithubhedangal.blogspot.com/2008/04/blog-post_9346.html
http://www.kerals.com/malayalam/kerala/kerala.php?t=6013&sid=a697c3688ddf7b205a5c895a5c2c487b
9. http://rithubhedangal.blogspot.com/2008/04/blog-post_18.html
http://www.kerals.com/malayalam/kerala/kerala.php?t=6012&sid=a697c3688ddf7b205a5c895a5c2c487b
10. http://rithubhedangal.blogspot.com/2008/04/blog-post_28.html
http://kerals.com/malayalam/kerala/kerala.php?t=6010&sid=8f23d0ed2918f8bae31cde100c10f8ca
Please do remove the contents ASAP, otherwise i will be forced to take legal actions against your website. I have also noted that you have ads all over your website. You cannot put ads on copied content. This issue will be reported to your hosting service and to google.
ഇത്രയുമായിരുന്നു ഇ-മെയില്‍ അയച്ചത്. കട്ട മുതലിന്റെ തൊണ്ടി ഒളിപ്പിയ്ക്കാന്‍ അവര്‍ക്ക് വേറെ വഴിയില്ലാത്തതിനാലാകണം, ഇതിനു മറുപടി തരുന്നതിനു പകരം അവര്‍ എന്റെ ഐ.പി അഡ്രസ് ബ്ലോക്ക് ചെയ്യുകയാണുണ്ടായത്.
ഇഞ്ചിയുടെ മോഷണം മോഷണം തന്നെ പാരില്‍ എന്ന പോസ്റ്റില്‍ പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഉപകാരപ്രദമായ ചില വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചോദ്യം, ഉത്തരം
പഴകിപ്പോയ പിണക്കങ്ങള്‍
തുടക്കവുമൊടുക്കവുമില്ലാത്ത
അഭിപ്രായഭിന്നതകള്‍.
ഒരൊറ്റ നനുത്തയുമ്മയാല്‍
ഉറക്കിയ രാവുകള്‍,
ഉണര്‍ത്തിയ പുലരികള്‍.
പരസ്പരം കണ്ണുകളിലെ
കൃഷ്ണമണിയില്‍
തെളിയുന്ന രൂപങ്ങള്‍
മുത്തമിടാനായുമ്പോള്‍
കാണാതെ കാണുവതും
പറയാതെ പറയുവതും
അറിയാതെ അറിയുവതും
ഒടുവിലലിയാതെയലിഞ്ഞു
പോവതും നാം മാത്രം.
ഇതിത്തിരി
സ്നേഹമെങ്കിലൊത്തിരി
സ്നേഹമെത്രമാത്രമായിരിക്കു-
മെന്ന ചോദ്യത്തിനു
കിട്ടിയയുത്തരം,
കടലോളമല്ല
കടുകുമണിയോളവുമല്ല-
യൊരുമ്മയോളമെന്നത്രേ.
Friday, May 16, 2008
പ്രയാണം, പാദമുദ്രകളില്ലാതെ
ജനാലയിലൂടെ പോക്കുവെയില്‍ അരിച്ചെത്തുന്നുണ്ടായിരുന്നു. നിന്റെ മുറിയുന്ന വാക്കുകള്‍ക്ക് കാതോര്‍ക്കുകയായിരുന്നു ഞാന്‍, തിരിച്ചൊന്നും മിണ്ടാതെ. നിന്റെ കരിവാളിച്ച കണ്‍തടത്തിലൂടെ ചാലുകീറിയൊഴുകുന്ന കണ്ണീര്‍, അതില്‍ കുതിര്‍ന്നൊട്ടിപ്പോയ കണ്‍പീലികള്‍, അഴിഞ്ഞുലഞ്ഞ വെള്ളികെട്ടിത്തുടങ്ങിയ ചുരുണ്ട മുടി, വിയര്‍പ്പില്‍ ഒഴുകിയിറങ്ങി മൂക്കിന്‍തുമ്പില്‍ വെയിലിന്റെ വിരലുകള്‍ ചുമന്ന വൈഡൂര്യമായി തിളക്കിനിര്‍ത്തിയ സിന്ദൂരം, എല്ലുകളുന്തിനില്‍ക്കുന്ന കുഴിഞ്ഞ കവിള്‍ത്തടങ്ങള്‍. തൊണ്ടയില്‍ കുരുങ്ങുന്ന വാക്കുകളുടെ വീര്‍പ്പുമുട്ടലില്‍ ശ്വാസമെടുക്കാന്‍ പാടുപെട്ട് വിതുമ്പുന്ന വരണ്ടുകീറിയ ചുണ്ടുകളും ഉയര്‍ന്നുതാഴുന്ന മാറിടവും. കഴുത്തിലെ കുരുക്കിറുക്കിയ നീലച്ച മുറിപ്പാട്... ഇവയൊക്കെ ഒന്നു പോലും വിടാതെ വീഡിയോ ക്യാമറയെപ്പോലെ ഓര്‍മയുടെ ഓരോ ഏടിലേക്കും ഒപ്പിയെടുക്കുകയായിരുന്നു എന്റെ കണ്ണുകള്‍ എന്ന് ഓര്‍ത്തിരുന്നില്ല; നിന്റെ വാക്കുകളും തേങ്ങലും, ഇടയ്‌ക്ക് ഉച്ചത്തിലാകുന്ന നിലവിളിയും അവയ്‌ക്ക് പശ്ചാത്തല സംഗീതമൊരുക്കിയെന്നും...
എന്തൊക്കെയോ പറഞ്ഞുപറഞ്ഞ് നിന്നെ ആശ്വസിപ്പിക്കാന്‍ നോക്കുമ്പോഴും അറിയാമായിരുന്നു വാക്കുകള്‍ക്ക് ഉണക്കാനാവാത്ത ആഴമുള്ള മുറിവുകളാണ് നിന്റെയുള്ളില്‍ പലരുമുണ്ടാക്കിയതെന്ന്. നീ പറഞ്ഞുതന്ന രേഖാചിത്രങ്ങള്‍ മനസ്സില്‍ ഒരു വെളിച്ചപ്പാടിനെപ്പോലെ തുള്ളിയുറയുന്നുണ്ടായിരുന്നു. അവര്‍ നിന്നോടുചെയ്‌തതിന് ശിക്ഷവാങ്ങിക്കൊടുക്കുമെന്നുറപ്പിച്ചാണ് അവിടെനിന്നു മടങ്ങിയതും.
തുടര്‍ന്നുള്ള നാളുകളിലെ എന്റെ ഫോണ്‍വിളികള്‍ നിന്നെ അലോസരപ്പെടുത്തിയിരിക്കാം. ആര്‍ക്കുവേണമല്ലേ കൊള്ളിയാനെപ്പോലെ മിന്നിവീഴുന്ന ചോദ്യങ്ങളും സഹതാപവുമെല്ലാം? അന്നെനിക്ക് അതിനേ കഴിയുമായിരുന്നുള്ളൂ. പറഞ്ഞുകേട്ടവയുടെ കണ്ണികള്‍ എവിടെയൊക്കെയോ അറ്റുപോയിട്ടുണ്ടെന്നായിരുന്നു എന്റെ മനസ്സില്‍. കേട്ടറിവിന് അനുഭവത്തിന്റെ ആഴമില്ലല്ലോ. വൈകാതെ ഞാന്‍ തിരക്കുകളിലേക്കുവഴുതിവീണു.., അവയ്‌ക്കിടയിലെങ്ങോ നിന്നെയും മറന്നു, മനഃപൂര്‍വമല്ലെങ്കിലും. നിയമത്തിന്റെ വെള്ളാനകള്‍വിഴുങ്ങി നിനക്ക് നീതിനിഷേധിക്കപ്പെട്ടത് വൈകിയാണറിഞ്ഞതും. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള വഴികള്‍ എനിക്ക് അടയ്‌ക്കാമായിരുന്നു..., ചെയ്‌തില്ല. തെറ്റായി... എല്ലാം തെറ്റായിപ്പോയി...
ഒടുവില്‍, തിരുത്താനായെങ്കില്‍ എല്ലാം എന്നാശിച്ച് മുന്നില്‍ ഓടിയെത്തിയപ്പോഴേക്കും എല്ലാ വാതിലുകളും എല്ലാവര്‍ക്കുംനേരെ കൊട്ടിയടച്ച്.., ആര്‍ക്കും പിടികൊടുക്കാതെ, ആര്‍ക്കും എത്തിപ്പെടാനാവാത്ത അകലത്തേക്ക്... നീ....
ഇപ്പോള്‍ നീ അന്നുപറഞ്ഞതൊക്കെയും ദുഃഖപര്യവസായിയായിമാത്രം തീരുന്നൊരു മുഴുനീള ചലച്ചത്രമായി മനസ്സില്‍ പ്രദര്‍ശനത്തിനെത്തുന്നു- ഇടവേളകളില്ലാതെ.. ആവര്‍ത്തിച്ച്... അവയ്‌ക്കിടയിലെപ്പോഴോ ഞാന്‍ നീയായി താദാത്മ്യം പ്രാപിക്കുന്നു. സഹിക്കാനാവുന്നില്ലെനിക്ക്, ഉള്ളില്‍ കരിങ്കല്ലുകളുടുക്കുമ്പോലുള്ള ഭാരം തോന്നുന്നെന്ന് നീ പറഞ്ഞത് എനിക്കിപ്പോള്‍ അതേപടി അനുഭവിക്കാനാവുന്നുണ്ട്. ഇടയ്‌ക്ക് എന്റെ കഴുത്തില്‍ ആരോ കയറിട്ടുമുറുക്കുന്നു. ശ്വാസംകിട്ടാതെ പിടഞ്ഞെണീറ്റ് ഓടാന്‍ ശ്രമിച്ച് ഭ്രാന്തമായ ആവേശത്തോടെ കഴുത്തില്‍ പാടുകളുണ്ടോയെന്ന് തടവിനോക്കുന്നു. ബോധമനസ്സിലെവിടെയോ അറിയാം ഞാന്‍ നീയല്ലെന്നും ഇതൊക്കെയെന്റെ തോന്നലാണെന്നും. പക്ഷേ വയ്യ.. നിന്റെ വേദനയെന്റെ മനസ്സിന്റെ താളുകള്‍ക്കിടയില്‍ നിമിഷംപ്രതി പെറ്റുപെരുകുന്നു. ഒരു വലിയ മുട്ടപൊട്ടിച്ച് അരിച്ചിറങ്ങുന്ന ചിലന്തിക്കുഞ്ഞുങ്ങള്‍ ശരീരത്തിലാകമാനം പരതുന്നപോലെ. ഞാന്‍പോലുമറിയാതെ നീയാവുകയാണ് ഞാന്‍. നീ പറഞ്ഞ ഒറ്റപ്പെടലിന്റെ വേദന, അവഗണനയുടെ ഒളിയമ്പുകള്‍, പിന്നില്‍നിന്നുള്ള പിറുപിറുക്കലുകള്‍- എല്ലാമെനിക്ക് അനുഭവിക്കാനാവുന്നുണ്ട്. നിന്റെ ശരീരത്തില്‍ അന്നുണ്ടായിരുന്ന സിഗരറ്റുകൊണ്ട് കുത്തിപ്പൊള്ളിച്ച പാടുകള്‍ ഉറ്റവരുടെ കൂര്‍ത്ത നോട്ടത്തിന്റെ തീക്ഷ്‌ണതകൊണ്ട് രൂപപ്പെട്ടതായിരുന്നോ? അവയെന്റെ ദേഹത്തും പ്രത്യക്ഷമാകുന്നെന്ന് ഭയന്ന് വിഹ്വലതയോടെ ഞാന്‍ എന്നെ നോക്കുമ്പോള്‍ സ്വന്തം ദൃഷ്ടിയാല്‍ എന്റെ ശരീരം പൊള്ളിയടരുന്നുവോ!..
ഒക്കെയൊരു സ്വപ്‌നമായിരുന്നെങ്കില്‍, അതില്‍നിന്നൊന്ന് ഉണരാനായെങ്കില്‍ എന്നാശിക്കുന്നുണ്ട് ഞാന്‍. പക്ഷേ ബോധം വീണ്ടുകിട്ടുന്ന നിമിഷങ്ങളിലും തിരിച്ചറിയാനാകുന്നുണ്ട് ഒന്നും സ്വപ്‌നമല്ലെന്ന്. ദിനരാത്രങ്ങളായി ചിന്തകളാല്‍ വേട്ടയാടപ്പെടുന്നതു സഹിക്കാനാവാതെ ഓടിയൊളിക്കപ്പെട്ട ഉറക്കം ഇനിയും എന്നെത്തേടി മടങ്ങിവന്നിട്ടില്ല. മണിക്കൂറുകള്‍ നീളുന്ന സ്‌നാനങ്ങള്‍ ഒന്നും കഴുകിക്കളയുന്നില്ല. ചിന്തകള്‍ക്ക് സ്‌ഫടികത്തിന്റെ തിളക്കമേറ്റി വയ്ക്കുന്നു. ഞാന്‍ ആരെന്ന് സ്വയം മറക്കുന്ന നിമിഷങ്ങളും, നീയാരെന്ന് ഞാന്‍ സ്വയമറിയുന്ന നിമിഷങ്ങളും ഏറിവരുന്നു. ഞാന്‍ നിന്റെ കാലടികള്‍ പിന്തുടരുകയല്ല, നിന്റെ പാദങ്ങളാവുകയാണ്. നീ നടന്ന വഴികളിലൂടെയാണിപ്പോള്‍ എന്റെ സഞ്ചാരം. കാണാനില്ല നിന്നെ, പക്ഷേ കൂടെയുണ്ട് നീ... എന്റെ കൂടെ... നിഴലായല്ല, ഞാനായിട്ട്. എനിക്ക് മുഖത്തോടുമുഖം കാണണമെന്നുണ്ട് നിന്നെ. എന്തുപറഞ്ഞാശ്വസിപ്പിക്കണം നിന്നെയെന്ന് എനിക്ക് വെളിപാടുണ്ടായിരിക്കുന്നു. ഞാനിപ്പോള്‍ നീതന്നെയാണല്ലോ... അതോ നീ ഞാനോ?...നിന്റെ മനസ്സാണ് ഇപ്പോഴെനിക്കും... ഉറപ്പ്....
ഒരേയൊരു പടവ്.. അതുമാത്രമേ ബാക്കിയുള്ളൂ എനിക്ക് പൂര്‍ണമായും നീയായിമാറാന്‍. ഞാനത് നടന്നുകയറുകയാണ്., അതോ പറന്നോ! എന്റെ വരവ് നീ പ്രതീക്ഷിക്കുന്നുണ്ടാവില്ല. എങ്കിലും ഞാന്‍നിനക്കൊരു അധികപ്പറ്റാവുമെന്ന വേവലാതിയില്ല. ഇനിയൊരു യാത്രയോ മടക്കയാത്രയോ ഇല്ലല്ലോ...
ഞാനൊരു ചെറിയ പട്ടമായി പറന്നുപറന്ന് നിന്റെയരികിലെത്തും. അതില്‍ കോര്‍ക്കാന്‍ ബലമുള്ളൊരു ചരട് ഞാന്‍ കണ്ടുവച്ചിട്ടുണ്ട്. മഴവില്ലിന്റെ നിറങ്ങളത്രയും ഉള്ളിലാവാഹിച്ച ഒരു തൂവെള്ളപ്പട്ടം. ഒരു മരക്കൊമ്പില്‍ കുരുങ്ങിക്കിടക്കുന്ന പട്ടം. തെല്ലിട അത് കാറ്റിന്റെ വഴിയില്‍ പാറിക്കളിക്കും.... കാറ്റുനിലയ്‌ക്കുംമുമ്പേ നിശ്ചലമാവും. അപ്പോളെനിക്ക് നിന്നെയും നിനക്കെന്നെയും കാണാനാകും. കുറേപ്പേര്‍ അപ്പോള്‍ കാറ്റത്തും പറക്കാന്‍മറന്ന് മരത്തില്‍ കുരുങ്ങിയ പട്ടംകണ്ട് മുഖമുയര്‍ത്തും... പിന്നെ നെറ്റിചുളിച്ച് മുഖംകുനിക്കും... എന്നിട്ടും കുറേപ്പേര്‍ കണ്ടില്ലെന്നുനടിക്കും.., തിടുക്കത്തില്‍ നടന്നകന്നു പോകും.
Friday, May 09, 2008
മിറാഷ്
പെയ്യാതെപോയ കാര്‍മേഘത്തെനോക്കി സൂര്യന്‍ പറഞ്ഞു:
"ഹേ, കാര്‍മേഘമേ.., നീ ഭൂമിയിലേക്ക് മഴനൂലുകളെറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ മാരിവില്ലിന്റെ ഏഴുവര്‍ണ്ണങ്ങളും അതില്‍ തൂങ്ങി പിടയുമായിരുന്നു. പെയ്‌തൊഴിയുന്നതിലുമെത്രയോയേറെ ഭംഗിയായി, നീ പെയ്യാതെ ഒഴിഞ്ഞത്".
ഇതുകേട്ട്, മരണത്തോടു മല്ലിട്ടുകൊണ്ടിരുന്ന മുഴുപ്പട്ടിണിക്കാരായ പുല്ലുകള്‍ അവസാനയിറ്റു വെള്ളംകുടിച്ച് മരിക്കാമെന്ന മോഹംവെടിഞ്ഞ്‌മണ്ണോടു മുഖംചേര്‍ത്തു.
"എന്നിലേക്ക് അലിഞ്ഞുചേരാന്‍പോലും ആവാത്തത്ര നിങ്ങള്‍ഉണങ്ങിവരണ്ടുപോയിരിക്കുന്നു"-
ഭൂമി പുല്‍ത്തുമ്പുകളുടെ കാതില്‍ മന്ത്രിച്ച് ആകാശത്തേക്ക് ഉറ്റുനോക്കി.
തനിക്ക് ഇതൊന്നും കണ്ടുനില്‍ക്കാനാവില്ലെന്ന ഭാവത്തില്‍ സൂര്യന്‍പടിഞ്ഞാറോട്ട് പ്രയാണം തുടര്‍ന്നു...
Tuesday, May 06, 2008
വലുതാവുമ്പോള്‍ ആരാവണം?
കഞ്ഞിയും കറിയും,
അച്ഛനുമമ്മയും,
അമ്മയും കുഞ്ഞും,
കളിവീടുകെട്ടല്‍,
കളിയോടമുണ്ടാക്കല്‍,
കളിയൂഞ്ഞാലാടല്‍,
മണ്ണപ്പംചുടല്‍...
എല്ലാം പഴയ കളികള്‍.
കല്ലുസ്ലേറ്റും പെന്‍സിലും
പുതിയ 'കളി'.
ആദ്യം,കല്ലുപെന്‍സില്‍
വിരലിനിടയില്‍പ്പിടിച്ച്
ഞെരിക്കണം,
എഴുതിത്തേയുന്നതിലും
വേഗമെഴുതണം,
എഴുതുന്നതിലുംവേഗം
മുനയൊടിക്കണം.
(അല്ലെങ്കിലും എഴുതി
തേഞ്ഞുതീരാന്‍
വിധിക്കപ്പെട്ടതാണല്ലോ
അതിന്റെ ജന്മം).
കല്ലുസ്ലേറ്റില്‍ നീ
കുത്തിവരച്ച്
എഴുതിപ്പഠിക്കണം,
തളിര്‍ക്കണം,
തെളിയണം.
തെളിയുമ്പോള്‍ മറയണം,
മറന്നെന്നു നടിക്കണം,
വീണ്ടും എഴുതണം.
എഴുതാനാവാത്തതിനും
എഴുതിത്തെളിയാത്തതിനും
എഴുതിമായ്‌ച്ചതിനും
എഴുതിമായ്‌ക്കാനാവാത്തതിനും
അക്ഷരങ്ങള്‍ പിഴച്ചതിനും
അക്ഷരങ്ങളാല്‍ പിഴപ്പിച്ചതിനും
പഴിക്കുക, കല്ലുസ്ലേറ്റിനെ.
എറിഞ്ഞുടച്ചുടനതിനുപകര-
മെടുക്കുക, വേറൊരു കല്ലുസ്ലേറ്റ്.
പുതിയ പാഠങ്ങളെഴുതുക,
പഠിക്കുന്നെന്നു നടിക്കുക,
പഠിക്കാതെ പഠിപ്പിക്കുക.
ഇനി പറയൂ,
നിനക്ക് ആരാവണം,
കല്ലുസ്ലേറ്റ്?
കല്ലുപെന്‍സില്‍?
Friday, May 02, 2008
വിലക്കപ്പെട്ട കനി
വൈന്‍ ഗ്ലാസിലേയ്ക്ക് നീട്ടിയ കൈകളില്‍ പരസ്പരം വിരല്‍തുമ്പുകള്‍ മുട്ടിയപ്പോള്‍, അത്താഴത്തിനിടയിലെ സംഭാഷണം പെട്ടെന്നു മുറിഞ്ഞു. രണ്ടാളും ഒന്നിച്ച് തലയുയര്‍ത്തി നോക്കി. അവരുടെ കണ്ണുകള്‍ പരസ്പരം ഉടക്കി. അവള്‍ പെട്ടെന്ന് തലകുമ്പിട്ട് വൈന്‍ ഗ്ലാസുമെടുത്ത് ജാലത്തിന്റെയരികിലേയ്ക്ക് നടന്നു.
"എനിയ്ക്ക് നിന്നെ ഏറെനാളായി ഇഷ്ടമാണ്, ഇപ്പോള്‍ നിന്നെ കാണുമ്പോള്‍ എനിയ്ക്ക് നിന്നില്‍ ഇച്ഛയേറിവരുന്നൂ..." പിന്നില്‍ നിന്നും സ്വരം അവളെ തേടിയെത്തി.
"അരുത്, ഞാന്‍ നിനക്ക് വിലക്കപ്പെട്ട കനിയാണ്..."
"ഹ..ഹാ...ആപ്പിള്‍...ആപ്പിള്‍, അതിനു ഞാന്‍ ആദവും നീ ഹവ്വയുമല്ലല്ലോ. ഹവ്വയും ഹവ്വയും വിലക്കപ്പെട്ട കനി പകുതിട്ടേയില്ല...“ എന്നു കേട്ട സ്വരം ഉയര്‍ന്ന മുഖത്തേക്ക് അവജ്ഞയോടെ അവള്‍ നോക്കി. ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.
തലയുയര്‍ത്തിപ്പിടിച്ച് "നിന്റെ കണ്ണുകളിലെയും മനസ്സിലെയും കളങ്കത്തിന്റെ തിളക്കം കഴുകി കളയാന്‍ ഇതിനെയാകൂ..." എന്നലറി കൈയിലിരുന്ന വൈന്‍ ഗ്ലാസ് ആ മുഖത്തെയ്ക്ക് വീശിയെറിഞ്ഞു കൊടുത്തിട്ട് അവള്‍ പുറത്തേയ്ക്ക് നടന്നു.